മാരുതി സുസുക്കി പുറത്തിറക്കിയത് 10 ലക്ഷം ഓട്ടോമാറ്റിക് വാഹനങ്ങള്‍. ചെറു കാറുകളും എസ്‌യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തില്‍ എത്തിച്ചത്. എഎംടി, 4 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, 6 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, ഇസിവിടി എന്നീ ഗിയര്‍ബോക്‌സുകളാണ് മാരുതിക്കുള്ളത്. നിലവില്‍ 16 മോഡലുകളില്‍ ഈ ഗിയര്‍ബോക്‌സുകള്‍ മാരുതി ഉപയോഗിക്കുന്നുണ്ട്. പത്തുലക്ഷം കാറുകളില്‍ 65 ശതമാനം കാറുകള്‍ എഎംടിയും 27 ശതമാനം ടോര്‍ക് കണ്‍വേര്‍ട്ടറും 8 ശതമാനം വാഹനങ്ങള്‍ ഇസിവിടിയുമാണ്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് 58 ശതമാനം ഓട്ടോമാറ്റിക് കാറുകളും വിറ്റത്. ബാക്കി 42 ശതമാനം അരീന വഴിയും. നിലവില്‍ ഓള്‍ട്ടോ കെ10, എസ്‌പ്രെസോ, വാഗണ്‍ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്‌സ് തുടങ്ങിയ വാഹനങ്ങള്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സും സിയാസ്, ജിംനി എന്നിവ 4 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമാണ് ഉപയോഗിക്കുന്നത്. ഫ്രോങ്‌സിന്റെ ടര്‍ബോ പെട്രോള്‍, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, എക്‌സ്എല്‍ 6, ബ്രെസ തുടങ്ങിയവ ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സാണ്. ഹൈബ്രിഡ് മോഡലുകളായ ഗ്രാന്‍ഡ് വിറ്റാരയും ഇന്‍വിക്‌റ്റോയും ഇസിവിടി ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്. 2014 ല്‍ മാരുതിയുടെ ആദ്യ എഎംടി കാറായ സെലേറിയോ എത്തിയതോടെയാണ് ഓട്ടമാറ്റിക് കാറുകളുടെ ജനപ്രീതി വര്‍ധിച്ചത്.