കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വില്‍പ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്. ഈ കാറിന് പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ശേഷവും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ഈ മാസവും കമ്പനി തങ്ങളുടെ ഓഫ്-റോഡ് എസ്യുവിക്ക് 1.50 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. 2023 മോഡല്‍ വര്‍ഷത്തിലും 2024 മോഡല്‍ വര്‍ഷത്തിലും കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2023 മോഡല്‍ വര്‍ഷം നിര്‍മ്മിച്ച ജിംനിക്ക് 1,50,000 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 വര്‍ഷത്തില്‍ നിര്‍മ്മിതമായ മോഡലിന് 50,000 രൂപയാണ് കഴിവ്. കഴിഞ്ഞ അഞ്ച് മാസത്തെ മാരുതി ജിംനിയുടെ വില്‍പ്പനയെക്കുറിച്ച് പറയുകയാണെങ്കില്‍, 2023 നവംബറില്‍ 1,020 യൂണിറ്റുകളും 2023 ഡിസംബറില്‍ 730 യൂണിറ്റുകളും 2024 ജനുവരിയില്‍ 163 യൂണിറ്റുകളും 2024 ഫെബ്രുവരിയില്‍ 322 യൂണിറ്റുകളും 2024 മാര്‍ച്ചില്‍ 318 യൂണിറ്റുകളും വിറ്റു. അതായത്, ഈ വര്‍ഷത്തെ മൂന്ന് മാസത്തെ ശരാശരി പ്രതിമാസ വില്‍പ്പന 267 യൂണിറ്റാണ്. ജിമ്മിയുടെ ഡിമാന്‍ഡ് എത്രമാത്രം കുറഞ്ഞുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിനോടാണ് ജിംനി മത്സരിക്കുന്നത്.