മാരുതി സുസുക്കി എല്ലാ വാഹനങ്ങളുടെയും വിലയില്‍ 1.1 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വിവിധ മോഡലുകളിലുടെ വര്‍ധനവ് ഏകദേശം 1.1 ശതമാനമായിരിക്കും. മോഡലുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വിലകള്‍ അടിസ്ഥാനമാക്കിയാവും ഇത് കണക്കാക്കുന്നത്. 2023 ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിനും രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തില്‍ മാരുതി സുസുക്കി കഴിഞ്ഞ ആഴ്ച, ജിംനി, ഫ്രോങ്സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ 2022 ഡിസംബറില്‍ മൊത്ത വില്‍പ്പനയില്‍ 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,39,347 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിറ്റഴിച്ചത്. എന്നാല്‍ 2021ല്‍ ഇതേ മാസം 1,53,149 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി നേടിയത്.