സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. പ്രത്യേകിച്ച് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍..’എന്ന ഗാനം. ഇപ്പോഴിതാ ഇതേപേരില്‍ ഒരു സിനിമ ഒരുങ്ങുകയാണ്. ‘മാരിവില്ലിന്‍ ഗോപുരങ്ങളു’ടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഇന്ദ്രജിത്ത് ആണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിദ്യാ സാഗര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെര്‍മീന്‍ സിയാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ബോസ് ആണ് സംവിധാനം. തിരക്കഥാകൃത്ത്, സഹസംവിധായകന്‍ – പ്രമോദ് മോഹന്‍, ഛായാഗ്രഹണം – ശ്യാമപ്രകാശ് എം എസ്, സംഗീതം – വിദ്യാസാഗര്‍.