നടന് വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ‘മാരീശന്’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു. വേട്ടയും വേട്ടക്കാരനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഏതാനും നാളുകള്‍ക്ക് മുന്‍പ് വടുവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മാരീശന്റെ പോസ്റ്ററും ടാഗ് ലൈനും കണ്ട ശേഷം ഇതൊരു ത്രില്ലര്‍ ചിത്രമാകാനാണ് സാധ്യതയെന്ന് സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നു. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.