‘മലൈക്കോട്ടൈ വാലിബന്’ ആല്ബം പുറത്തിറങ്ങി. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉള്പ്പെടുത്തി കൊണ്ടുള്ളതാണ് ആല്ബം. മൊത്തം എട്ട് പാട്ടുകള് ലിസ്റ്റിലുണ്ട്. സരിഗമപ മലയാളത്തില് പാട്ടുകള് ആരാധകര്ക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ഗാനവും ഇക്കൂട്ടത്തിലുണ്ട്. ‘പുന്നാര കാട്ടിലെ പൂവനത്തില്..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരണ്മയിയും ചേര്ന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സംഗീതം നല്കിയ ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹന്ലാല് ആലപിച്ച റാക്കും ഓഡിയോയില് ഉണ്ട്. ‘മദഭര മിഴിയോരം..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. ‘ഏഴിമല കോട്ടയിലെ..’ എന്ന ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. ഈ ഗാനത്തിന് വന് അഭിപ്രായം ആണ് ലഭിക്കുന്നത്. മോഹന്ലാല് പറഞ്ഞപോലെ വാലിബന് ഒരു നാടോടി കഥ പോലെ അല്ലെങ്കില് മുത്തശ്ശി കഥ പോലെയുള്ള സിനിമയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന പാട്ടാണിത് എന്നാണ് ഏവരും പറയുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് റിലീസ് ചെയ്യുന്നത്. ആദ്യ വാരം തന്നെ 175ല് പരം സ്ക്രീനുകളില് ഇവിടങ്ങളില് റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്ത്തകര് പറയുന്നത്. സൊണാലി കുല്ക്കര്ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നത്.
‘മലൈക്കോട്ടൈ വാലിബന്’ ആല്ബം പുറത്തിറങ്ങി
