ടെസ്ല ഇലക്ട്രിക് കാര്‍ സ്വന്തമാക്കി നടന്‍ മനോജ് കെ ജയന്‍. യുകെയില്‍ ഫാമിലി മെമ്പറായി ടെസ്ല മോഡല്‍ 3 എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു എന്നും മനോജ് കെ ജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. ടെസ്ലയുടെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3യാണ് താരം സ്വന്തമാക്കിയത്. 2017 ല്‍ യുഎസ് വിപണിയിലെത്തിയ ടെസ്ല മോഡല്‍ 3 യുകെയില്‍ എത്തുന്നത് 2019ലാണ്. 2023 ല്‍ പുതിയ തലമുറയും എത്തി. ടെസ്ലയുടെ 2020 ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത് എന്നാണ് കരുതുന്നത്. സ്റ്റാന്റേര്‍ഡ് റേഞ്ച്, സ്റ്റാന്റേര്‍ഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ് റേഞ്ച് പ്ലസ്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമന്‍സ് എന്നീ വേരിയന്റുകളിലായി 381 കിലോമീറ്റര്‍ മുതല്‍ 614 കിലോമീറ്റര്‍ വരെ റേഞ്ചുള്ള മോഡലുകള്‍ ഈ വാഹനത്തിനുണ്ട്. എന്നാല്‍ ഏതു മോഡലാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയതെന്നു വ്യക്തമല്ല.