മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗവർണർ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഗവർണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് നീക്കം. എന്നാൽ ഗവർണർ സംസ്ഥാനം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ് ഭവന്‍ നിഷേധിച്ചു. അസമിന്‍റെ കൂടി ചുമതല ഗവര്‍ണര്‍ക്കുണ്ടെന്നും, അതിനാല്‍ ഗുവാഹത്തിയിലേക്ക് പോയെന്നുമാണ് രാജ്ഭവന്റെ വിശദീകരണം. മണിപ്പൂരിലെ സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.