മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ച് ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ് ബിഷ്ണുപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സംഘർഷ സാധ്യത നിലനിന്നിരുന്ന മേഖലകളിൽ നേരത്തെ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രി ഖാഷിം വഷുമിൻ്റെ വീട്ടു വളപ്പിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.