‘മലൈക്കോട്ടൈ വാലിബന്’ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടന് മണികണ്ഠന് ആചാരി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. എല്‍ജെപിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മണികണ്ഠന് പങ്കുവച്ചു. ആട് 2 ലെ ചെകുത്താന് ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, കമല്‍ ഹാസനും റിഷഭ് ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍ ആയതിനാല്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും റിഷഭ് അടുത്തിടെ അറിയിച്ചിരുന്നു. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.