മംഗളൂരു പ്രഷർ കുക്കർ സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്റ്റംബർ മാസത്തിലാണ് കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്ജിൽ അഞ്ചു ദിവസം മുറിയെടുത്തു താമസിച്ചു.
ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറടക്കം ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ആമസോണ്‍ വഴി വാങ്ങിയ സാധനങ്ങളുടെ കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ആലുവയില്‍ താമസിച്ച് ഇതെന്തിന് വാങ്ങിയെന്നതിലാണ് അന്വേഷണം.