Screenshot 2024 10 03 18 31 41 203 com.google.android.googlequicksearchbox edit

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ  മനാഫിനെ ഒഴിവാക്കും.  അർജുന്റെ കുടുംബം ചേവായൂർ പോലീസിന് നൽകിയ മൊഴിയിൽ മനാഫിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതോടെയാണ് എഫ്.ഐ.ആറിൽനിന്ന് മനാഫിന്റെ പേര് നീക്കംചെയ്യാനൊരുങ്ങുന്നത്.രണ്ടുദിവസം മുൻപാണ് അർജുന്റെ കുടുംബം സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് അധിക്ഷേപം നിറഞ്ഞ കമന്റുകൾ വരുന്നുവെന്നാണ് അവർ നൽകിയ മൊഴി. എന്നാൽ മനാഫ് അധിക്ഷേപിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല.ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ കേസിൽനിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *