ബോക്സ് ഓഫീസില്‍ കുതിച്ച് മമ്മൂട്ടി നിറഞ്ഞാടിയ ‘ഭ്രമയുഗം’. ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. 2.30 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്. 863 ഷോകളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ മാത്രം വന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും ജിസിസിയിലെയും കണക്കുകള്‍ വന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ അഞ്ച് കോടിക്ക് മുകളിലാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനക്കല്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. തേവന്‍ എന്ന നാടോടി ഗായകന്‍ ആയാണ് അര്‍ജുന്‍ അശോകന്‍ വേഷമിട്ടത്. സിദ്ധാര്‍ത്ഥ് ഭരതന്‍ മമ്മൂട്ടിയുടെ മകനായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്സില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്.