മാരി സെല്‍വരാജ് ചിത്രം ‘മാമന്ന’ന്റെ ട്രെയിലര്‍ പുറത്ത്. വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്, കീര്‍ത്തി സുരേഷ് എന്നിവരാണ് മാമന്നനില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്നതായിരിക്കും സിനിമ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വടിവേലു ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ജാതി വിവേചനവും അതിനെതിരായ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തില്‍ പറയുന്നത്. രാഷ്ട്രീയനേതാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുക. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 43 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും. ഡിസംബറില്‍ തമിഴ്നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടന്-രാഷ്ട്രീയ പ്രവര്‍ത്തകനായ ഉദയനിധി മാമന്നന് തന്റെ അവസാന നടനായിരിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഓസ്കാര്‍ ജേതാവ് എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.