നന്ദമുരി കല്യാണ്‍ റാം പ്രധാന വേഷത്തില്‍ എത്തുന്ന ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ‘ഡെവിള്‍’. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിള്‍’. നവംബര്‍ 24ന് ചിത്രം തീയേറ്ററിലെത്തും. ഞായാറാഴ്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാളവിക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തില്‍ മാളവിക എത്തുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തം. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാണ്‍ റാം ചിത്രത്തില്‍ എത്തുന്നത്. ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്‌സ് വീഡിയോയും വൈറലായിരുന്നു. നവീന്‍ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു.