കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തടയാന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും, യാത്രയ്ക്ക് അസം പൊലീസ് സുരക്ഷ ഒരുക്കുന്നില്ല, ബി.ജെ.പി പ്രവര്‍ത്തകര്‍ യാത്ര തടയുന്നുവെന്നും പൊലീസ് ഒത്താശ ചെയ്യുന്നുവെന്നും കത്തില്‍ പറയുന്നു. ഇന്നലെ ഗുവാഹത്തി നഗരത്തിലൂടെയുള്ള ന്യായ് യാത്ര അസം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാവുകയും, യാത്രയെ തകർക്കാനാണ് ബി ജെ പി ശ്രമമെന്ന് ആരോപിച്ച് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ബസ്സിനു മുകളിൽ നിൽക്കുമ്പോഴായിരുന്നു സംഘർഷം.