ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപിക്ക് ഭയമാണെന്ന് മല്ലികാര്‍ജ്ജുൻ ഖര്‍ഗെ. അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ ന്യായ് യാത്ര ബിജെപി സർക്കാർ ഭയക്കുന്നു. ഈ യാത്രയിൽ ജനങ്ങൾ പങ്കെടുക്കാതിരിക്കാൻ വേണ്ടി ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.ബ്രിട്ടീഷുകാരെ പോലും ഭയക്കാത്ത പാർട്ടിയാണ് കോൺഗ്രസ് പിന്നെയല്ലേ ബിജെപി എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അസമിലെ ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിൻറെ ജന്മസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് പ്രവേശനം അനുവദിക്കാതിരുന്നതാണ് കോൺഗ്രസിനെ ക്ഷുഭിതരാക്കിയത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷം സന്ദർശനം അനുവദിക്കുo, ഭക്തരുടെ തിരക്ക് മൂലമാണ് ഈ നടപടി എന്നും ക്ഷേത്രം അധികൃതർ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് വൈകിട്ട് മൂന്ന് മണിയോടെ ക്ഷേത്രം സന്ദര്‍ശിക്കാമെന്നും ക്ഷേത്രo അധികൃതർ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ശേഷം മാത്രമേ രാഹുൽ ഗാന്ധിയെ സന്ദർശിക്കാൻ അനുവദിക്കാവൂ എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര സമിതിക്ക് മേലെ ബിജെപിയുടെ സമ്മർദ്ദമുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.