കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കശ്മീരില്‍. രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. ശ്രീനഗറിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത രാഹുൽ, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തു. വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തങ്ങൾ തുറന്നുവെന്ന് ജമ്മുകശ്മീരിലെ യുവതയോട് രാഹുൽ പറഞ്ഞു. വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നേരിടാനാകില്ല. സ്നേഹവും അനുകമ്പയും കൊണ്ട് വിദ്വേഷത്തെ നേരിടാനാകുമെന്നും നമ്മൾ ഒന്നിച്ച് നിന്ന് സ്നേഹം പടർത്തി വിദ്വേഷത്തെ ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഇരുവരുടേയും സന്ദർശനം.