മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ 5-ഡോര്‍ ഥാറിന് പേരിട്ടുകൊണ്ട് വാഹനത്തെച്ചുറ്റിപ്പറ്റിയുള്ള സസ്പെന്‍സുകളില്‍ ഒരെണ്ണം അവസാനിപ്പിച്ചിരിക്കുന്നു. റോക്‌സ് എന്നാണ് അഞ്ച് ഡോര്‍ ഥാറിന്റേ പേര്. പേരുപുറത്തുവിട്ടുകൊണ്ട് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ഹ്രസ്വ ക്ലിപ്പില്‍, ഥാറിന്റെ രൂപകല്‍പ്പനയും നിരവധി ഡിസൈന്‍ ഘടകങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഥാര്‍ റോക്‌സ് ലോഞ്ച് ചെയ്യും. സണ്‍റൂഫിനൊപ്പം എഡിഎഎസ് സുരക്ഷാ ഫീച്ചറുകളും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര 5-ഡോര്‍ ഥാറില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും, ഇത് 203 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. രണ്ടാമത്തെ ഓപ്ഷന്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയിരിക്കും. ഈ എഞ്ചിന്‍ 175 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. അതേ സമയം, 117 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മറ്റൊരു ഓപ്ഷന്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഒഴികെ, ശേഷിക്കുന്ന രണ്ട് പവര്‍ട്രെയിനുകള്‍ ഇതിനകം തന്നെ അതിന്റെ 3-ഡോര്‍ മോഡലില്‍ ലഭ്യമാണ്. മഹീന്ദ്ര ഥാര്‍ അഞ്ച് ഡോറിന്റെ എക്സ്ഷോറൂം വില ഏകദേശം 13 ലക്ഷം മുതല്‍ ആരംഭിച്ച് ഏകദേശം 25 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.