2023 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്കാരo മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്.
പിംഗളകേശിനി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.ജനുവരി 29 ന് വൈകിട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്.രവികുമാർ സമ്മാനിക്കും. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ . കവി കെ.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും.