ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍, ജനപ്രിയ മോഡലായ മാഗ്നൈറ്റ് സബ്-4 മീറ്റര്‍ എസ്യുവിയുടെ 2023 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 നിസ്സാന്‍ മാഗ്‌നൈറ്റ് ക്രോസ്ഓവറില്‍ ഇപ്പോള്‍ നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആര്‍ഡിഇ കംപ്ലയിന്റ് എഞ്ചിനുകളും നല്‍കുന്നു. ആറ് ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമാണ്. അത് 10.58 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരെ ഉയരുന്നു. അഞ്ച് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. മാഗ്നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റില്‍ 360-ഡിഗ്രി ക്യാമറയും സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റിയ്ക്കൊപ്പം കണക്റ്റുചെയ്ത 50ല്‍ അധികം കാര്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ ഈ സബ്-4 മീറ്റര്‍ എസ്യുവി രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 72 ബിഎച്ച്പിയും 91 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ടര്‍ബോ യൂണിറ്റ് 99 ബിഎച്ച്പിയും 160 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് ഉള്‍പ്പെടുന്നു.