അട്ടപ്പാടി മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മരിച്ചത് കസ്റ്റഡിയിലാണെങ്കിലും പൊലീസ് മര്‍ദ്ദിച്ചതിന്റെ തെളിവുകളില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നു. മധു ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്നു പൊലീസുകാരാണ്. മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് വർഷം മുൻപ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണിത്. റിപ്പോർട്ട് ഇതുവരെ സി]കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല .ഇതാവശ്യപ്പെട്ടപ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേസ് ഫയലുകൾക്കൊപ്പംഅന്വേഷണ റിപ്പോർട്ട് ഇല്ലാത്തത് അപാകതയെന്നും ചൂണ്ടിക്കാണിച്ചിരുന്നു.