മധു നായരുടെ 29 യാത്രാവിവരണങ്ങള്‍ ഒന്നിച്ചുചേര്‍ത്ത ഈ ഭീമന്‍ഗ്രന്ഥം എല്ലാവിധത്തിലും തന്നെ അതിശയിപ്പിക്കുന്നു. ഇത്തരമൊരു ബൃഹദ് യാത്രാപുസ്തകം ഇതുവരെ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല… മധുവിന്റെ യാത്രകളുടെ പ്രത്യേകത അവ അങ്ങേയറ്റം അസാമ്പ്രദായികവും പലപ്പോഴും സാഹസികവുമാണ് എന്നതാണ്. വാസ്തവങ്ങള്‍ മധു മറച്ചുവെക്കുന്നില്ല. ഓരോ താളിലും ഹൃദ്യങ്ങളും രസകരങ്ങളുമായ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്ന ഈ വന്‍സമാഹാരം മലയാളത്തിലെ യാത്രാവിവരണസാഹിത്യത്തിനു മാത്രമല്ല, മലയാള സാഹിത്യത്തിനുതന്നെയും വിലയേറിയ മുതല്‍ക്കൂട്ടാണ് – സക്കറിയ. എഴുത്തുകാരനും സഞ്ചാരിയുമായ മധു എസ്. നായരുടെ യാത്രകളുടെ സമ്പൂര്‍ണ്ണ സമാഹാരം. ‘മധു നായരുടെ യാത്രകള്‍’. മാതൃഭൂമി ബുക്‌സ്. വില 1615 രൂപ.