12 വര്‍ഷം പെട്ടിയില്‍ കിടന്ന സിനിമ, പിന്നീട് തിയറ്ററുകളിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. വിശാല്‍ നായകനായ ‘മദ ഗജ രാജ’ എന്ന സിനിമയാണ് തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. 2013 പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു. പിന്നീട് 12 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു പൊങ്കല്‍ റിലീസ് ആയി എത്തിയ സിനിമ ബോക്‌സ്ഓഫിസില്‍ ചരിത്രമായി മാറി. നാല് ദിവസം കൊണ്ട് 24 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിശാല്‍സന്താനം ടീമിന്റെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഗ്ലാമറിനു മാറ്റുകൂട്ടാന്‍ അഞ്ജലിയും വരലക്ഷ്മിയും നായികമാരായി എത്തുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മദ ഗജ രാജ എന്ന സിനിമയിലൂടെ സുന്ദര്‍ സി. വീണ്ടും തിയറ്ററുകള്‍ നിറയ്ക്കുകയാണ്. സോനു സൂദ്, നിതിന്‍ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.