സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മദനോത്സവം’ അഞ്ചാം ദിവസം രണ്ട് കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ്. ചെറിയ ബഡ്ജറ്റ് സിനിമകള്‍ ധാരാലം റിലീസ് ചെയ്യുകയും അവയുടെ വിജയ ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിജയക്കുതിപ്പ്. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായ ചിത്രം ബോക്സ് ഓഫീസില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ രചിച്ച ചിത്രം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.