കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികള്‍ക്കായുള്ള സുധാ മൂര്‍ത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വര്‍ഷം എങ്ങനെയായിരുന്നു എന്നറിയാന്‍ ഭാവിതലമുറ ശ്രമിക്കുമ്പോള്‍, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകള്‍ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകള്‍ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കാന്‍ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. വിവര്‍ത്തനം: രാജു നരന്‍. ‘മാന്ത്രിക കുടുക്കയുടെ കഥ’. ഡിസി ബുക്‌സ്. വില 270 രൂപ.