ഗവർണർക്കെതിരെ എം സ്വരാജിന്റെ അധിക്ഷേപ പരാമർശം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എം എല്‍ എ, എം സ്വരാജ്. എം എല്‍ എ, എം പി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായി എല്‍ ഡി എഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.