സർവീസിൽ നിന്നും വിരമിക്കുന്നതിനാൽ ലൈഫ് മിഷൻ കോഴ ഇടപാടിൽ നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ കഴിയില്ലെന്നും, ഇതിനായി മറ്റൊരു ദിവസം നൽകണമെന്നും എം.ശിവശങ്കർ എൻഫോഴ്സ്മെൻറ് ഡയറക്റ്ററെ അറിയിച്ചു.
ഇഡി കണക്കാക്കുന്നതെന്തെന്നാൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാണ്ട് ആറ് കോടിയോളം രൂപയുടെ കള്ളപണമിടപാട് നടന്നിട്ടുണ്ടെന്നാണ്. സന്തോഷ് ഈപ്പൻ ,സ്വപ്ന സുരേഷ് , സരിത്ത് എന്നിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിയുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കാനാണ് സാദ്ധ്യതയെന്നും ഇഡി അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും കരുതുന്നു.
നാളെ ഹാജരാകാൻ കഴിയില്ലെന്ന് എം.ശിവശങ്കർ
