എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്യൂന്‍ എലിസബത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. ‘പൂക്കളേ വാനിലേ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. ഷിബു ചക്രവര്‍ത്തി രചിച്ച് രഞ്ജിന്‍ രാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്. ഫുള്‍ ഫണ്‍ ഡ്രാമ ജോണറില്‍ പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോന്‍, മല്ലികാ സുകുമാരന്‍ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു, ആര്യാ, വിനീത് വിശ്വം, രഞ്ജിത്ത് കങ്കോള്‍, ചിത്രാ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അര്‍ജ്യന്‍.ടി.സത്യന്റേതാണു തിരക്കഥ. ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. രണ്ടാം വരവിലെ രണ്ടാമത്തെ സിനിമയാണ് ക്യൂന്‍ എലിസബത്ത്.