ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. ക്യാപ്റ്റന്‍ മില്ലെര്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍ മില്ലെറിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തുടി താളവുമായുള്ള മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഉമാദേവി എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി പാടിയിരിക്കുന്നത് തെനനശൈ തെന്‍ഡ്രല്‍ ദേവയും സന്തോഷ് ഹരിഹരനും അലക്സാണ്ടര്‍ ബാബുവുമാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വന്‍ ഹിറ്റായി മാറിയതും.