ലോകത്തിലെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ലക്ഷ്വറി കാര്‍ ബാറ്റിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ഇ- മോട്ടോര്‍ ഷോയിലാണ് ഈ ലക്ഷ്വറി കാര്‍ മഹീന്ദ്ര അവതരിപ്പിച്ചത്. സാധാരണ നിരത്തുകളില്‍ ഓടാന്‍ അനുമതിയുള്ള കാറുകളില്‍ ഏറ്റവും വേഗമേറിയ കാര്‍ എന്ന പട്ടവും ബാറ്റിസ്റ്റയ്ക്ക് സ്വന്തമാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലിറ്റി പിനിന്‍ഫാരിന നിര്‍മ്മിച്ച ഓള്‍ ഇലക്ട്രിക് അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഹൈപ്പര്‍ ഇലക്ട്രിക് കാര്‍ കൂടിയാണ് ബാറ്റിസ്റ്റ. മറ്റു കാറുകളെക്കാല്‍ വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും 60 മൈല്‍ (96 കിലോമീറ്റര്‍) വെറും 1.79 സെക്കന്‍ഡില്‍ കൈവരിക്കും. ആഗോള വിപണിയില്‍ ബാറ്റിസ്റ്റയുടെ 150 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.