കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിനെതിരേ എല്‍ ജെ ഡി. ജനപ്രതിനിധിയുടെ പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായും മറിച്ച് ശമ്പളം വാങ്ങുകയാണെങ്കിൽ പുച്ഛം എന്നും എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പ്രതികരിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കെവി തോമസിനെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതി നിധിയായി ക്യാബിനറ്റ് റാങ്കിൽ നിയമിക്കാനുള്ള തീരുമാനം പുറത്തു വന്നത്. ഒന്നര ലക്ഷം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണൽ സ്റ്റാഫുമാണ് കെവി തോമസിന് കൊടുക്കേണ്ടത്. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യക പ്രതിനിധിയായാണ് നിയമനം. അര നൂറ്റാണ്ട് കാലത്തെ ഡൽഹി പരിചയം സർക്കാരിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്നതാണ് കെ.വി തോമസിന്റെ ദൗത്യം.