അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു മാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നിശ്ചലാവസ്ഥയിലാണ്ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ വീടിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ പല ഘട്ടങ്ങളുമുണ്ട് . സ്വന്തമായി വീടില്ലാത്തവരും ഭൂമിയോ വീടോ ഇത്തവരുമാണ് ഇക്കുറി ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്. വീട് നിർമ്മാണം തുടങ്ങണമെങ്കിൽ പഞ്ചായത്തുമായി ഗുണഭോക്താൾ കരാർ ഒപ്പിടണം. ആദ്യ ഗഡു ലഭിച്ചാലേ തറ കെട്ടാനാകൂ. ഇതിനെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശവും സര്‍ക്കാര്‍ വിഹിതവും വേണം. ഇത് ലഭിക്കാത്തതാണ് പ്രതിസന്ധി.