ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങാന്‍ പോവുന്ന ‘ലിയോ’ റിലീസിന് മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. റിലീസിന് ആറാഴ്ച മുന്നേ തന്നെ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ഇനത്തില്‍ നിന്ന് മാത്രം രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയ്ക്ക് പുറത്താണ് ലഭിച്ചത്. യുകെയിലെ അഡ്വാന്‍സ് റിലീസ് കളക്ഷനില്‍ രണ്ട്‌കോടി അന്‍പത്തിയാറ് ലക്ഷം രൂപയോടെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലിയോയും, രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ നേടി ജയിലറുമാണ് മൂന്നാം സ്ഥാനത്ത്. വെറും 23 ദിവസങ്ങള്‍ കൊണ്ടാണ് ലിയോ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ആണ് ബുക്കിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ സെന്‍സര്‍ കട്ടുകള്‍ ഇല്ലാതെയാണ് ലിയോ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓരോ ഫ്രെയിമും പ്രധാനപ്പെട്ടതായത് കൊണ്ടാണ് കട്ടുകള്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് പറയുന്നത്.