സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടൽ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കായി ഫാലി എസ് നരിമാന് സർക്കാർ നൽകുന്നത് 45.9 ലക്ഷം രൂപ.നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും ഫീസായി നൽകാനാണ് ഈ തുക.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയിരുന്നത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കമുള്ള 4 ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നില്ല.
ഇതില്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നല്‍കിയതിനാണ് ഇത്രയും ഫീസ്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന് മാത്രം നിയമോപദേശത്തിന് നല്‍കിയത് 30 ലക്ഷം രൂപയാണ്. അഡ്വ. സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷം രൂപയും സഫീര്‍ അഹമ്മദിന് 3 ലക്ഷവും നല്‍കി