മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതിയോഗം ഇന്ന് . മെമ്പർഷിപ്പ് ക്യാമ്പയിൻ ആണ് അജണ്ടയെങ്കിലും കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളായിരിക്കും മറ്റൊരു മുഖ്യ വിഷയം. ലീഗ് നേതാക്കൾ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ നടക്കുന്ന നേതൃയോഗത്തിൽ സുധാകരനെതിരേ ലീഗ് യോഗം കടുത്ത നിലപാടെടുത്തേക്കും.
ആര്‍ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നല്‍കിയതും ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്‍റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന പ്രസ്താവനയും യു ഡി എഫിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നാലെ വിശദീകരണവുമായി സുധാകരൻ എത്തിയെങ്കിലും ആരും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായില്ല.താൻ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് കെ സുധാകരന്‍ ഏറ്റ് പറയുകയും ചെയ്തു.