ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം.ആർ എസ് എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണ് ഗവർണറുടെ നീക്കം.ആർ എസ് എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികൾ ചെറുത്തു തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പറയുന്നു. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഗവർണർ ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിർദ്ദേശിച്ചത് എന്നും ലഖുലേഖയിൽ പറയുന്നു.ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.