Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ജനകീയ പ്രതിഷേധം വീണ്ടും കനത്തതോടെ വലിയ തോതിലുള്ള സൈനികവിന്യാസമാണ് കൊളംബോയില്‍ കാണാന്‍ കഴിയുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ രണ്ട് ആസാം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്കു പകരമാകില്ല. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തുന്നത് എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. രക്തംകൊണ്ടു വീരകഥകള്‍ രചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നയം ഇത്തരത്തിലുള്ള കൊലപാതകള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ, കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

അറസ്റ്റു നിയമങ്ങളില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളില്‍ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. ജയിലുകളില്‍ മൂന്നില്‍ രണ്ടും വിചാരണ തടവുകാരാണ്. ഇത് ഒഴിവാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശം നല്‍കണം. കുറ്റപത്രം നല്‍കുന്ന ഘട്ടത്തില്‍ എല്ലാവരെയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിതവും അധികാരങ്ങളും വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്നു മാസമായിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്തിനു റഫര്‍ ചെയ്യുന്നുവെന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ചു മാത്രമേ റഫര്‍ അനുവദിക്കൂ. രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണം. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇങ്ങനെ നിര്‍ദേശം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ത്താനുള്ള ചെറിയ അടക്കംപറച്ചില്‍പോലും അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി. ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം […]