Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 17, ബുധന്‍

◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം. വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. ◼️പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. […]

Posted inഇൻഫോടെയിൻമെന്റ്

‘പത്തൊമ്പതാം നൂറ്റാണ്ട് ‘ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. തിരുവോണ നാളായ സെപ്റ്റംബര്‍ 8 […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 17, ബുധന്‍

◼️ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍. ◼️കേരള സര്‍ക്കാരിന്റെ ‘കേരള സവാരി’ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ […]

Posted inശുഭദിനം

Shubadhinam – 425

നിസ്സാരമെന്ന് കരുതുന്നവ അപ്രത്യക്ഷമാകുമ്പോഴാണ് നാം തിരിച്ചറിയുക , അവയുടെ സാന്നിധ്യം എത്രമാത്രം ഗൗരവതരമായിരുന്നു എന്ന്.

Posted inഇൻഫോടെയിൻമെന്റ്

രേണുകാ വിജയകുമാരന്റെ ‘അച്ഛന്റെ തേങ്ങല്‍ ‘ ഗാനം റിലീസ് ചെയ്തു

ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഭാവതീവ്രമായ വാക്കുകളും വരികളും ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് ആസ്ത്രേലിയയിലെ മെല്‍ബണില്‍ നിന്നും പ്രേക്ഷക മനസ്സുകളിലേക്ക് വീണ്ടും കടന്നു വരികയാണ് സാഹിത്യകാരിയായ രേണുക വിജയകുമാരന്‍. മലയാള സിനിമയിലെ നാദിര്‍ഷ, അജയ് വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് രേണുകാ വിജയകുമാരന്റെ ‘അച്ഛന്റെ തേങ്ങല്‍ ‘ എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പിന്നണി ഗായകന്‍ സുദീപ് കുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് രാജാണ്. ഗാനരചനയും സംവിധാനവും രേണുകാ […]

Posted inശുഭരാത്രി

Shubarathri – 817

രാമായണം മായ്ക്കുന്ന അന്ധകാരങ്ങള്‍ : മോക്ഷത്തിലേക്കുള്ള വഴിയാണ് രാമായണം എന്നു പറയുമ്പോള്‍ അതിനെ എങ്ങിനെയാണ് നാം കാണേണ്ടത് ? യഥാര്‍ത്ഥത്തില്‍ എന്താണ് മോക്ഷം? രാമായണം പറഞ്ഞുതരുന്ന വഴി എന്താണ്?

Posted inസായാഹ്ന വാര്‍ത്തകള്‍

ഓഗസ്റ്റ് 16, ചൊവ്വ

◼️കിഫ്ബിക്കുവേണ്ടി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതു സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇ ഡി സമന്‍സ് പ്രവര്‍ത്തനം തടസപ്പെടുത്താനാണെന്നായിരുന്നു കിഫ്ബിയുടെ ആരോപണം. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് കോടതില്‍ പറഞ്ഞു. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ◼️വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം. വിസി നിയമന സമിതിയില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നയാളെ ഗവര്‍ണറുടെ […]

Posted inഇൻഫോടെയിൻമെന്റ്

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘വിലാസിനി മെമ്മോറിയല്‍’

  ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന് ‘വിലാസിനി മെമ്മോറിയല്‍’ എന്ന് പേര് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ‘കുറുപ്പ്’, ‘ലൂക്ക’ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 17ന് (ചിങ്ങം 1)ആരംഭിക്കും. കോമഡി എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രം ഗ്രാമിണ പശ്ചാത്തലത്തില്‍ ആകും ഒരുങ്ങുക. ‘കുഞ്ഞിരാമായണ’ത്തിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ദുല്‍ഖര്‍-പ്രവീണ്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഓഗസ്റ്റ് 16, ചൊവ്വ

◼️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ പ്രതിപക്ഷം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രതിസന്ധികള്‍ക്കു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരിഹാരം പ്രഖ്യാപിച്ചില്ലെന്ന് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരേ പ്രസംഗിച്ച മോദി ആദ്യം ബിജെപിയിലെ കുടുംബാധിപത്യം അവസാനിപ്പിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ ബിസിസിഐയുടെ തലപ്പത്ത് അവരോധിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനും ബിജെപി എംഎല്‍എയുമായ പങ്കജ് സിംഗ്, വസുന്ധര രാജ സിന്ധ്യയുടെ കുടുംബത്തില്‍നിന്ന് കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ, ഹിമാചല്‍ […]