Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 2, വെള്ളി

◾ഇന്ത്യ ലോകത്തിന്റെ മുന്‍നിരയിലേക്കെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റേയും നാവിക സേനയുടേയും അഭിമാനമായ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിച്ചത് പുത്തന്‍ സൂര്യോദയമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാത്ത പ്രതീകമാണിത്. മൂന്നു സമുദ്രങ്ങളില്‍ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവിക സേനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ◾നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി […]

Posted inഇൻഫോടെയിൻമെന്റ്

പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മൃദുല വാര്യരും ഹരിശങ്കറും ചേര്‍ന്നാണ്. ടിപ്‌സ് മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 നാണ് ചിത്രത്തിന്റെ റിലീസ്. ഗോകുലം […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 2, വെള്ളി

◾കേരളത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ സര്‍വീസ് നീട്ടല്‍ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് സഹായാഭ്യര്‍ത്ഥന. കെ റെയിലിനെ പരാമര്‍ശിക്കാതെയായിരുന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചത്. ◾ബിജെപി സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ വികസനത്തിന് ഇരട്ടക്കുതിപ്പാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ഇതു വേണ്ടതാണ്. നെടുമ്പാശേരിയില്‍ ബിജെപി നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാരാണ്. കോവിഡ് കാലത്ത് കേരളത്തിലെ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ […]

Posted inശുഭരാത്രി

Shubarathri – 833

മേരി റോയ്ക്ക് പ്രണാമം : മലയാളികള്‍ക്ക് മേരി റോയെ പരിചയപ്പെടുത്താന്‍ മേല്‍വിലാസങ്ങള്‍ ആവശ്യമില്ല. മേരി റോയ് എന്ന പേര് തന്നെ ഒരു സാമ്രാജ്യമാണ്

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 1, വ്യാഴം

◾ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കുടിയേറ്റക്കാരെ കൈയേറ്റക്കാര്‍ എന്നു വിശേഷിപ്പിച്ചത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ ദുരഭിമാനത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. 2019 ലെ ഉത്തരവ് പിന്‍വലിക്കാത്തത് ജനങ്ങള്‍ക്കു ദ്രോഹമാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരവു പിന്‍വലിക്കേണ്ടതില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അന്തിമ വിജ്ഞാപനത്തില്‍ ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ◾ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വൈസ് ചാന്‍സലറെ […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 1, വ്യാഴം

◾വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍. മുസ്ലീം ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. വഖഫ് നിയമനത്തിന് അതതു സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കാനാണ് നീക്കം. ◾സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിമയനത്തിനു ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ ഇന്ന് നിയമസഭ പാസാക്കും. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്താണ് ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുന്നത്. ◾വിഴിഞ്ഞത്ത് കടലാക്രമണംമൂലം വീടും സ്ഥലവും […]

Posted inഇൻഫോടെയിൻമെന്റ്

രാജ്കുമാര്‍ റാവു നായകനാകുന്ന ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ ടീസറെത്തി

വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മിടുക്ക് കാട്ടുന്ന നടനാണ് രാജ്കുമാര്‍ റാവു. രാജ്കുമാര്‍ റാവു നായകനാകുന്ന ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഹുമ ഖുറേഷിയും രാധിക ആപ്‌തെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുക. വസന്‍ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌നില്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹ്രണം നിര്‍വഹിക്കുന്നത്. യോഗേഷ് ചന്ദേകര്‍ ആണ് രചന. മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന […]