Posted inശുഭദിനം

Shubadhinam – 458

ആധിപത്യങ്ങളില്‍ ഭയപ്പെടാതെ, തന്നില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി യാത്ര തുടരാന്‍ സാധിക്കുക തന്നെ ചെയ്യും

Posted inഇൻഫോടെയിൻമെന്റ്

കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചുള്ള ‘അലൈകടല്‍’ ഗാനം; ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ‘അലൈകടല്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ശിവ ആനന്ദ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു […]

Posted inലേറ്റസ്റ്റ്

ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് നടന്ന കാലത്ത് രാഗേഷ് രാജ്യസഭാ എംപിയായിരുന്നെന്നും ഗോവിന്ദന്‍. മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ സമ്മര്‍ദം ചെലുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്നാണു ഗവര്‍ണര്‍ വെളിപെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ […]

Posted inലേറ്റസ്റ്റ്

ഗവര്‍ണറെപോലും ഭയപ്പെടുത്തുന്ന മുഖ്യമന്ത്രി എന്ന് കെ സുധാകരൻ

മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ സമ്മര്‍ദം ചെലുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്നാണു ഗവര്‍ണര്‍ വെളിപെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍  അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെപോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ഭേദഗതി നിയമങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബില്ലുകള്‍ സാധുവാക്കാന്‍ നിയമ നടപടികളിലേക്കു കടക്കേണ്ടിവരും. കണ്ണൂര്‍ […]

Posted inലേറ്റസ്റ്റ്

ഗവർണ്ണർ ഒപ്പുവയ്ക്കില്ല; ബില്ലുകൾ സാധുവാക്കാൻ നിയമനടപടി വേണ്ടിവരും

നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ഭേദഗതി നിയമങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബില്ലുകള്‍ സാധുവാക്കാന്‍ നിയമ നടപടികളിലേക്കു കടക്കേണ്ടിവരും. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന ആരോപണവും നിയമപോരാട്ടത്തിലേക്കു നയിച്ചേക്കും. ഗവര്‍ണര്‍ക്കെതിരേ നടന്ന അതിക്രമശ്രമവും മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞതുമെല്ലാം നിയമയുദ്ധത്തിന് വഴി തുറന്നേക്കാം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരില്‍ കക്ഷി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഗവര്‍ണറുടെ ആരോപണങ്ങളേയും പ്രതിപക്ഷത്തിന്റേയും […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയൻ സ്വജന പക്ഷപാതമായി പെരുമാറിയതിന് തെളിവുണ്ട്..

.മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിച്ചതിനു തെളിവായി ഏതാനും കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ പുനര്‍നിയമിക്കുന്നതിനു മുഖ്യമന്ത്രി നേരിട്ടുവന്ന് തന്നോടു പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ മുഖ്യമന്ത്രി കൈമാറിയ മൂന്നു കത്തുകളുടെ പകര്‍പ്പുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സമിതിയാണ് നിയമനം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധവും അഴിമതിയുമാണ്. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗവർണ്ണറുടെ  പ്രവര്‍ത്തനം തടയുന്നത് ഏഴു വര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന ഗുരുതര […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി നടപടിയെടുക്കണമെന്ന് ഗവർണ്ണർ

ഗവര്‍ണറുടെ പ്രവര്‍ത്തനം തടയുന്നത് ഏഴു വര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന ഗുരുതര കുറ്റമാണെന്നു ഭരണഘടനാ വരികള്‍ വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. അതിക്രമം നടത്തിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വമേധയാ  . കേസെടുക്കുന്നതു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉന്നതോദ്യോഗസ്ഥനുമാണ് തടഞ്ഞത്. മന്ത്രി കുറ്റം ചെയ്താല്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കും. കുറ്റം ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കി അയാളടക്കമുള്ള അക്രമികള്‍ക്കെതിരേ നിയമ നടപടിയെടുക്കുകയും വേണം. ഗവര്‍ണറെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്നു കരുതരുത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര […]

Posted inലേറ്റസ്റ്റ്

ഗവര്‍ണര്‍ക്കെതിരേ അതിക്രമം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വേദിയിലും സദസിലും ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടസപ്പെടുത്തി. വേദിയിലിരുന്ന ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്കു വന്നത് ആക്രമിക്കാനാണ്. സദസില്‍നിന്നു ബഹളമുണ്ടാക്കിയവര്‍ക്കെതിരേ നടപടിക്കു ശ്രമിച്ച പോലീസിനെ വേദിയിലുണ്ടായിരുന്ന രാഗേഷ് ഇറങ്ങിച്ചെന്നു തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം ആരോപിച്ചത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ്, […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 19, തിങ്കള്‍

◾മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വേദിയിലും സദസിലും ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടസപ്പെടുത്തി. വേദിയിലിരുന്ന ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്കു വന്നത് ആക്രമിക്കാനാണ്. സദസില്‍നിന്നു ബഹളമുണ്ടാക്കിയവര്‍ക്കെതിരേ നടപടിക്കു ശ്രമിച്ച പോലീസിനെ വേദിയിലുണ്ടായിരുന്ന രാഗേഷ് ഇറങ്ങിച്ചെന്നു തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം ആരോപിച്ചത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ്, […]