Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉല്‍പന്നങ്ങളുടെ വില വര്‍ധനയില്‍ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചുവെന്നും ലക്ഷ്വറി ഇനങ്ങള്‍ക്കുള്ള നികുതി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മരടിലെ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തല്‍. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം […]