ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ താത്കാലിക പ്രസിഡന്റാകും. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റും രാജിക്കു തയ്യാറായി. വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ പാര്‍ലമെന്റ് വിളിച്ചുകൂട്ടും. മഹിന്ദ അബേയവര്‍ധനെ ഒരു മാസത്തേക്ക് താത്കാലിക പ്രസിഡന്റായാണ് അധികാരമേല്‍ക്കുന്നത്. ഒരു മാസത്തിനുശേഷം എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരിനെയും പുതിയ പ്രസിഡന്റിനെയും തെരഞ്ഞെടുക്കുമെന്നാണ് ധാരണ. വികലമായ മതേതര സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് […]
Posted inശുഭരാത്രി