നൂറാം പിറന്നാള്‍ ആഘോഷിച്ച സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് ആശംസയുമായി വീട്ടിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഎസിനെ കാണാനാകാതെ മടങ്ങേണ്ടിവന്നു. രാവിലെ പത്തോടെയാണ് വിഎസിന്റെ വീട്ടിലെത്തിയത്. സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും വിഎസിനെ അണിയിക്കാന്‍ കൊണ്ടുവന്ന പൊന്നാട കൈമാറുകയും ചെയ്ത ശേഷം ഗവര്‍ണര്‍ മടങ്ങി. മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ […]
ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ഫോട്ടോകൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്
മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായാണ് കിടക്കയില്‍ കിടക്കുന്ന ഫോട്ടോ സഹിതം സ്വപ്ന തിരിച്ചടിച്ചത്. ഇത് ലളിതവും വിനീതവുമായ മറുപടിയാണെന്നു കുറിച്ചുകൊണ്ടാണ് സ്വപ്നയുടെ പോസ്റ്റ്. ഒരു ഓര്‍മ്മപ്പെടുത്തലാണ്. തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന കുറിച്ചു. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ […]
ഒക്ടോബര്‍ 25, ചൊവ്വ
◾ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. 190 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ ഭരണം. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂര്‍വികരുടെ പിന്മുറക്കാരനാണ് ഋഷി സുനക്. പേരിലും പെരുമാറ്റത്തിലും ഇന്ത്യന്‍ തനിമ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം. ഉഷയുടേയും യശ്‌വീര്‍ സുനകിന്റെയും മൂത്ത മകനാണ്. 1980 ലാണ് ഈ നാല്‍പത്തി രണ്ടുകാരന്റെ ജനനം. തെരേസ മേ, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. ◾മുന്‍ സ്പീക്കറും സിപിഎം […]
ഉക്കടത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി
ഉക്കടത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി. ശ്രീലങ്കന്‍ സ്‌ഫോടനക്കേസില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം എത്തിയത്. ചാവേര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നോയെന്ന് അന്വേഷിക്കാനാണ് വിയ്യൂരില്‍ എത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്‌ഫോടന മാതൃകയില്‍ സ്‌ഫോടനമുണ്ടാക്കാനാണ് പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച വിവരം ഇന്ത്യന്‍ വംശജനും നാല്‍പത്തി രണ്ടുകാരനുമായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി […]
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ട്രെയിലര്‍ റിലീസ് ചെയ്തു
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ട്രെയിലര്‍ റിലീസ് ചെയ്തു. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹരികുമാര്‍ ആണ്. ഒരിടവേളക്ക് ശേഷം ആന്‍ അഗസ്റ്റില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ […]
ചരിത്രം രചിച്ച് ഋഷി സുനക്
ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നു.ലോകത്തിലെ ഏറ്റവും കരുത്തുള്ള രാജ്യമായ ബ്രിട്ടന്റെ ഭരണം ഇനി ഈ ഇന്ത്യൻ വംശജനിൽ. ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവികരുടെ പാതയിൽ ഋഷിയും ബ്രിട്ടനിൽ തുടർന്നു എങ്കിലും ഇന്ത്യൻ വേരുകൾ അറ്റു പോകാതെയും പേരിലും പെരുമാറ്റത്തിലും ഇന്ത്യൻ തനിമ കാത്തു സൂക്ഷിച്ചും ജീവിച്ചു. ഉഷയുടേയും യശ് വീർ സുനകിന്റെയും മൂത്ത മകനായി 1980 ൽ ജനനം. ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട് ഋഷിയുടെ അമ്മയുടെ അച്ഛൻ. […]
സിവിക് ചന്ദ്രൻ വടകര ഡി വൈ എസ് പി ക്ക് മുൻപിൽ കീഴടങ്ങി
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങി. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിർദ്ദേശിച്ചത് . അറസ്റ്റ് ചെയ്താലുടൻ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ഈ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. പാർട്ടിയുമായ ചർച്ച […]
സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.
സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ഈ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. പാർട്ടിയുമായ ചർച്ച ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരും സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരെന്ന് പോലീസ് . ഫിറോസ് ഇസ്മയിൽ, […]
സർവ്വകലാശാലകൾക്ക് സുരക്ഷ നൽകണമെന്ന് ഡി ജി പി യ്ക്ക് കത്ത് നൽകി ഗവർണ്ണർ
സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്‍കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് […]
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് യോഗ്യതയെന്ന് ഗവര്‍ണര്‍
താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി […]