Posted inലേറ്റസ്റ്റ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനം പാർട്ടി അറിഞ്ഞില്ല; എം വി ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിനെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നില്ല എന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. തീരുമാനിക്കും മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യാത്തത് സി പി എമ്മി ൽ കടുത്ത അതൃപ്തിക്ക് വഴിവച്ചു.നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിൽ ഇത് ചർച്ചാ വിഷയമാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് […]

Posted inലേറ്റസ്റ്റ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ഗുജറാത്തിൽ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണൽ ഡിസംബർ 8 നായിരിക്കും. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. തെരഞ്ഞെടുപ്പ് നവംബർ 12 ന് ഒറ്റഘട്ടമായാണ് നടത്തുന്നത്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരുണ്ട്.

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമീഷൻ സ്വയംഭരണ സ്ഥാപനമെന്ന് :കോൺഗ്രസ്സ്

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനമാണെന്ന് കോൺഗ്രസ് . ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് . ഗുജറാത്തിൽ വളരെ നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കോൺഗ്രസ്സ് പരിഹാസപൂർവ്വം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ആം ആദ്മി പാർട്ടി നാളെ പ്രഖ്യാപിക്കും, കെജ്‌ രിവാൾ നാളെ ഗുജറാത്ത് സന്ദർശിക്കും.

Posted inലേറ്റസ്റ്റ്

മമ്താ ബാനർജി മുഖ്യമന്ത്രി സ്റ്റാലിനെ വസതിയിലെത്തി സന്ദർശിച്ചു മടങ്ങി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജി തമിഴ് നാട്ടിൽ എത്തി, മുഖ്യമന്ത്രി സ്റ്റാലിനെ വസതിയിലെത്തി കണ്ടു. പ്രതിപക്ഷ ഐക്യ നീക്കം തന്നെയാണ് അജണ്ട. പ്രതിപക്ഷ നിരയിലെ എല്ലാ പാർട്ടികളുമായി ഒരു നിശ്ചിത അകലം പാലിച്ച് പോകുന്ന സ്റ്റാലിനെ ഒപ്പം കൂട്ടുകയാണ് മമ്തയുടെ ലക്‌ഷ്യം. കൃത്യമായ കണക്ക് കൂട്ടലുകളുമായി മുന്നേറുന്ന സ്റ്റാലിനൊപ്പം സഹോദരി കനിമൊഴി എം പി യും ഉണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിയിലെത്തിയ മമ്‌താ ബാനർജി സ്നേഹോപഹാരങ്ങൾ നൽകിയാണ് മടങ്ങിയത്. ബംഗാളിൽ നിന്നുള്ള മധുരപലഹാരങ്ങളും സ്റ്റാലിന്റെ കുടുംബാംഗങ്ങൾക്ക് […]

Posted inലേറ്റസ്റ്റ്

അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം; ഗവർണ്ണർ

സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഗവർണ്ണർ. സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടന്നതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അനാവശ്യമായി താന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാം. ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല.ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു മന്ത്രി ബാലഗോപാൽ ശ്രമിച്ചത് എന്നും ഗവർണ്ണർ കുറ്റപ്പെടുത്തി. സ്വപ്‍ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. വിവാദ […]

Posted inലേറ്റസ്റ്റ്

മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനു കാരണം വെളിപ്പെടുത്താത്തതെന്ത് എന്ന് സുപ്രീംകോടതി.

മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനു കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിനു തടസമെന്താണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര വലിയ കേസായാലും കുറ്റപത്രത്തിൽ വെളിപ്പെടുത്തുകയും അതിന്‍റെ കാരണം വ്യക്തമാക്കുകയും വേണം. ഇവിടെ അതുണ്ടായിട്ടില്ല. ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനല്‍ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്നും കോടതി ചോദിച്ചു’. അതുപോലെ, മീഡിയവണ്‍ ചാനലിന്‍റെ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ലൈസന്‍സ് വിലക്കിനെതിരെ ചാനല്‍ നല്‍കിയ […]

Posted inGeneral, ലേറ്റസ്റ്റ്

തമിഴ് നാട്ടിലും ഗവർണ്ണർക്കെതിരേ ഭരണകക്ഷിയായ ഡി എം കെ

തമിഴ്നാട്ടിൽ ഗവർണർ ആർ എൻ രവിക്കെതിരേ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ബിജെപി ഇതര പാർട്ടികൾ സംയുക്തമായി നിവേദനം നൽകും. ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനംനൽകും.ഇക്കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ യെ പിന്തുണയ്ക്കും.കേരളത്തിലും ഗവർണർക്കെതിരെ കോൺഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഗവർണർ ആർ.എൻ.രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായി നിവേദനം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആർ.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് കത്തെഴുതി. ഇതിൽ സഹകരിക്കുമെന്ന് കോൺഗ്രസ് […]

Posted inലേറ്റസ്റ്റ്

ഗവര്‍ണര്‍ക്കെതിരെ എൽ ഡി എഫിന്റെ സമരപരമ്പര.

ഗവര്‍ണര്‍ക്കെതിരെ പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർ വീടുകൾ കയറണമെന്ന് എല്‍ഡിഎഫ് തീരുമാനം. ഈ മാസം 10 മുതല്‍ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും കയറി ലഘുലേഖ വിതരണം ചെയ്താണ് പ്രചാരണം നടത്തേണ്ടത്. കൂടാതെ ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ 3000 പേരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകളും നടത്തും. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്‍മ നടത്താനും തീരുമാനിച്ചു . 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും.

Posted inലേറ്റസ്റ്റ്

വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങാം

വിയറ്റ്‌നാമില്‍നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കും. വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കാര്‍ഷിക, മത്സ്യബന്ധന, ടൂറിസം മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിനു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം അറിയിച്ച മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്‍റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം സമരം രാജ്യ വിരുദ്ധമെന്ന് മന്ത്രിപറഞ്ഞത് കേരള മന്ത്രിസഭയുടെ അഭിപ്രായമോ എന്ന് ലത്തീൻ അതിരൂപത

സമരം രാജ്യവിരുദ്ധമെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന മന്ത്രിസഭയുടെ അഭിപ്രായമാണോയെന്ന് അറിയില്ലെന്ന് ലത്തീന്‍ അതിരൂപത. ചര്‍ച്ചകള്‍ ഇനിയും നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു.തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതിനേതിരേയാണ് ലത്തീൻ അതിരൂപതയുടെ പ്രസ്താവന.