സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു. സർവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താൻ […]
ഷാരോൺ കൊലക്കേസ് കേരള പോലീസ് തന്നെ അന്വേഷിക്കും
പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി ഷാരോണിന്റെ കുടുംബം പറഞ്ഞു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഇതിന്മേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കേ ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ആ […]
ഇമ്രാൻ ഖാന് വെടിയറ്റു
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു.അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത് . അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്.
നവംബര്‍ 3, വ്യാഴം
◾ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും. (കൂട്ടക്കുരുതി കുട്ടികളോടോ? ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/ZeTAGEN5kkg ) ◾മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടും. സമാന്തരഭരണമെന്ന […]
‘വിമലമീയോര്‍മകള്‍’ തൃശൂർ വിമലാ കോളേജിനെക്കുറിച്ച്
‘വിമലമീയോര്‍മകള്‍’ എന്ന ഈ പുസ്തകം തൃശൂര്‍ വിമല കോളേജിനെക്കുറിച്ചുള്ളതാണ്. ഇതിലെ കലാലയാനുഭവങ്ങള്‍ ലേഖകരുടെ മാത്രമല്ല, ഓരോ മുന്‍കാല വിദ്യാര്‍ത്ഥികളുടേതു കൂടിയാണ്. വിമെക്‌സ് യുഎഇ എന്ന വിമല കോളേജ് കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിലാണ് ഈ പുസ്തക സാക്ഷാത്കാരം. ഈ പുസ്തകത്താളുകളിലെ ഓര്‍മക്കുറിപ്പുകള്‍ ക്യാമ്പസ് കാലഘട്ടത്തിലേക്കുള്ള ഒരു പിന്‍നടത്തം കൂടിയാകുന്നു. എഡിറ്റേഴ്‌സ് – രശ്മി ഐസക്, പ്രതാപന്‍ തായാട്ട്. ഹരിതം ബുക്‌സ്. വില 420 രൂപ.
ഇന്ത്യയിൽ തന്നെ രണ്ടരക്കോടി വാഹനം നിർമ്മിച്ച് മാരുതി
രണ്ടര കോടി വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് മാരുതി. ഇന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ സെഗ്മെന്റില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി. 1983ല്‍ ഗുഡ്ഗാവിലാണ് ആദ്യ ഫാക്ടറിയുമായി മാരുതി സുസുക്കി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഹരിയാനയിലെ തന്നെ മനേസറിലും കമ്പനിക്ക് ഉല്‍പ്പാദന യൂണിറ്റ് ഉണ്ട്. 15ലക്ഷമാണ് കമ്പനിയുടെ വാര്‍ഷിക ശേഷി. മാരുതി 800 മോഡല്‍ അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഇന്ത്യയില്‍ കാലുറപ്പിച്ചത്. നിലവില്‍ 16 മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ഏകദേശം നൂറ് രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ […]
അസിന്റെ വഴിയേ അമല പോളും ബോളിവുഡിലേക്ക്
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ താരം അമല പോള്‍. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്നാണ് ചിത്രത്തിന്റെ പേര്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. ദില്ലിയുടെ വേഷത്തില്‍ എത്തുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യും. 2019ല്‍ റിലീസ് ചെയ്ത കൈതി സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. മികച്ച പ്രേക്ഷക- നിരൂപക […]
അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’ ട്രെയിലര്‍ എത്തി.
ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന പ്രൊമോഷന്‍ ക്യാപ്ഷനോടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ട്രെയിലര്‍ എത്തി. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന മികച്ചൊരു ചിത്രമാകും വണ്ടര്‍ വുമണ്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നദിയ മൊയ്തു, നിത്യ മേനന്‍(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത […]
സ്വർണ്ണ വില 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഉത്സവസീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കൂടിയിരുന്നു.. ഇന്നത്തെ വിപണി വില […]
പരാതിക്കാരിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം
ബലാത്സംഗക്കേസിലെ പരാതികാരിയെ മർദിച്ചെന്ന കേസിലും എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം, ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ എത്തിച്ച് മർദിച്ചത് എൽദോസ് ആണെന്നും ഇത് അഭിഭാഷകർ കണ്ടുനിന്നെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതേ തുടർന്നാണ് വഞ്ചിയൂർ പൊലീസ് സ്ത്രീത്വത്തെ അപമാനിക്കൽ, […]