മാജിക് മഷ്‌റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളില്‍ ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരില്‍ മികച്ച ഫലങ്ങള്‍ ലഭ്യമാകുമെന്ന് ഗവേഷകര്‍. ഇവയില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ രോഗിയുടെ കാഴ്ചപാടുകള്‍ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളില്‍ നിന്നുള്ള 233 ആളുകള്‍ക്ക് 1, 10, 25 മില്ലിഗ്രാം നിരക്കില്‍ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇതില്‍, 25 മി.ഗ്രാം മികച്ച ഫലം നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. 25 മില്ലിഗ്രാം സൈലോസിബിന്‍ ഗുളികകള്‍ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുമെന്നും […]
9 മിനിറ്റില്‍ ഫുള്‍ ചാര്‍ജ്! റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറര്‍
ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് റെഡ്മി നോട്ട് 12 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഈ ശ്രേണിയില്‍ നാല് പുതിയ സ്മാര്‍ട്ട്ഫോണുകളായ റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറര്‍, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്നിവയാണ് അവതരിപ്പിച്ചത്. നാല് ഫോണുകളും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് വിപണി കീഴടക്കാനെത്തുന്നത്. ഇതില്‍ ഒരു റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറര്‍ എഡിഷനില്‍ ഉപയോക്താക്കള്‍ക്ക് 210വാട്ട് ചാര്‍ജിംഗ് ലഭിക്കും. ഈ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ […]
Shubarathri – 891
തെരുവിലെ കുട്ടികളും നമ്മളും. തെരുവിലെ കുട്ടിയായിരുന്നു ദുര്‍ഗ്ഗയും. പക്ഷേ, ദുര്‍ഗയെ കണ്ടയാള്‍ അവളോട് ചെയ്തതെന്താണെന്നോ ? Street children and us. Durga was also a street child. But what did the one who saw Durga do to her?
കേരളം വിദ്യാഭാസ രംഗത്തും ഒന്നാമത്. എൽ ഡി എഫ് സർക്കാരിന് ഒരംഗീകാരം കൂടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (പിജിഐ) കേരളം ഒന്നാമതായതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 928 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. . അറിവും നൈപുണ്യവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവട്ടെ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നവംബര്‍ 4, വെള്ളി
◾പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കണമെന്ന് സുപ്രീം കോടതി. 15,000 രൂപ മേല്‍പരിധി നിശ്ചയിച്ചും തൊഴിലാളികള്‍ 1.16 ശതമാനം വിഹിതം അടയ്ക്കണമെന്നുമുള്ള കേന്ദ്ര ഉത്തരവ് റദ്ദാക്കി. പുതിയ പദ്ധതിയില്‍ ചേരാന്‍ നാലു മാസംകൂടി സാവകാശം നല്‍കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് ഡല്‍ഹി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒയും തൊഴില്‍ മന്ത്രാലയവും സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ◾തെലങ്കാനയിലെ ‘ഓപ്പറേഷന്‍ കമലം’ വിശദീകരിച്ച് സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാര്‍ക്കും […]
ഗവർണ്ണർക്കെതിരായ നിലപാടിൽ ഉറച്ച് കേരള സെനറ്റ്
ഗവര്‍ണര്‍ക്കെതിരായ നിലപാടിലുറച്ച് കേരള സെനറ്റ്. സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണ്ണറുടെ നടപടി ചട്ടവിരുദ്ധം ഓഗസ്റ്റിൽ പാസാക്കിയ പ്രമേയം വീണ്ടും അംഗകരിച്ചു. നിലവിലെ സെർച്ച് കമ്മിറ്റിക്ക് നിയമപരമായി സാധുതയില്ല. ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിക്കണം. ഈ പ്രമേയത്തെ നിലവിലുള്ള 57 ഇടത് അംഗങ്ങളിൽ 50 പേരും അനുകൂലിച്ചു. സെനറ്റിൽ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ ഗവർണ്ണറുടെ നടപടിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത് . സെനറ്റ് പ്രതിനിധിയെ നിർദേശിക്കും. രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിൽ ഇല്ല.ഇതു നിയമ പ്രശ്നമാണെന്ന് ഇടത് അംഗങ്ങള്‍ മാധ്യമങ്ങളോട് […]
.ടി ആർ എസിന്റെ ആരോപണം തള്ളി തുഷാറും ബി ജെ പി യും
തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ ഓപ്പറേഷൻ കമലം ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും. ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കട്ടെ എന്ന് തുഷാർ വെള്ളാപ്പള്ളി . താൻ ടി ആർ എസ് എം. എൽ എ മാർ ആരേയും ബന്ധപ്പെട്ടിട്ടില്ല. ബിജെപിയും കെ.സി. ആറിന്റെ ആരോപണം തള്ളി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചത് എന്ന് ബിജെപിയും തിരിച്ചടിച്ചു…ടി ‘ ആർ പുറത്തുവിട്ട വീഡിയോയിൽ ഏജന്റുമാരായി അഭിനയിക്കുന്നവരാണ്. അതേസമയം ടി ആർ എസ് ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു. വീഡിയോ […]
മെസി ബൈജൂസ് അംബാസഡര്‍
അര്‍ജന്റീന ഫുട്ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍. മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറാകുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്‍പര്യമെന്ന് മെസി പറഞ്ഞതായി ബൈജൂസ് അറിയിച്ചു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ അംബാസഡര്‍ ആകാനാണ് ധാരണയായത്. താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് വലിയ കായിക താരമായി വിജയിച്ച ആളാണ് മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ആശയം നിറവേറ്റാന്‍ മെസിയുടെ സഹകരണം കമ്പനിക്ക് പ്രചോദനമാകുമെന്നും ബൈജൂസ് അറിയിച്ചു.
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ടുദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്. ഉത്സവസീസണ്‍ ആയതോടെ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.
വിചിത്രം സിനിമയിലെ ‘ആത്മാവിന്‍ സ്വപ്‌നങ്ങള്‍’
വിചിത്രം സിനിമയിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അച്ചു വിജയന്‍ ആയിരുന്നു. ചിത്രത്തിലെ ‘ആത്മാവിന്‍ സ്വപ്‌നങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഷൈന്‍ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോയ് മൂവി […]