കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് തേടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്തയച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് , ആനാവൂര്‍ നാഗപ്പന്‍റെ മൊഴിയെടുക്കും.എന്തിനാണ് തന്‍റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം നടത്തുന്നത്തിൽ തെറ്റില്ല അതവരുടെ ആവശ്യവും അവകാശവുമാണ് . മേയറുടെ രാജി ആവശ്യപ്പെടാനും അവകാശമുണ്ട് . ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ജനങ്ങളോട് […]
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം ,അന്വേഷണോദ്യോഗസ്ഥന് ഭീഷണി ; സൈബർ പോലീസ് അന്വേഷിക്കും
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. ഭീഷണി സന്ദേശം കഴിഞ്ഞ ദിവസമാണ് പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിന് ലഭിച്ചത്. വിദേശത്ത് നിന്നുള്ള വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി വന്നത് . കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.
ഗുജറാത്തിൽ ബി ജെ പി യിലേക്ക് കോൺഗ്രസ്സ് എം എൽ മാരുടെ ഒഴുക്ക് തുടരുന്നു
തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കേ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് ഒടുവിലായി രാജിവച്ചത് .മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോൺഗ്രസ് എംഎൽഎ മാർ പാർട്ടിയിൽനിന്ന് രാജിവച്ചു. എംഎൽഎ സ്ഥാനവും രാജിവെച്ച ഭവേശ് സ്പീക്കർ നിമാബെൻ ആചാര്യയുടെ വസതിയിലെത്തി രാജിക്കത്ത് സമർപ്പിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം വ്യാഴാഴ്ച ബിജെപിയിൽ ചേർന്നേക്കും. ഗുജറാത്തിലെ പ്രധാന നേതാക്കളായ രണ്ട് എം എൽ എ മാർ […]
മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി.
മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെയുള്ള ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. തമിഴ്നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോർക്ക റൂട്ട്സ് പ്രതിനിധിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. വൈശാഖ് രവീന്ദ്രൻ എന്ന തിരുവനന്തപുരം പാറശാല സ്വദേശിയാണ് തിരിച്ചെത്തിയവരിലെ ഏക മലയാളി. എന്നാൽ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാർ തടവിലുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ഒരു ചൈനീസ് കമ്പനിയാണ് ഇവരെ മ്യാൻമറിൽ എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കായി […]
കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം ഇന്ന് പുനരാരംഭിക്കും
നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. തുടരന്വേഷണ റിപ്പോർട്ട് കൂടി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച വിസ്താരം തുടങ്ങുന്നത്. സജിത്, ലിന്‍റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിനായി ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. സുജിത്താണ് ഒന്നാം പ്രതിയായ സുനിൽ കുമാർ ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോർട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.
വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ വീണ്ടും സിബിഐ
വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിൽ അന്വേഷണം നടത്തും. പൊലീസ് കണ്ടെത്തൽ തന്നെയാണ് സിബിഐയും ആവർത്തിച്ചതെന്നും സിബിഐ അന്വേഷണം കാര്യക്ഷമമല്ല എന്നും കണ്ടതിനാലാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്സോട് കോടതി (ഒന്നാം […]
ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ , പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍.
കിവികളുടെ ചിറകരിഞ്ഞ് പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ 7 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 57 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 53 റണ്‍സ് നേടിയ ബാബര്‍ അസമും പാകിസ്ഥാന്റെ വിജയം അനായസമാക്കി.
ഐപിഎല്‍ താരലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍.
ഐപിഎല്‍ താരലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍. ഒറ്റ ദിവസം മാത്രമുള്ള മിനി താരലേലമാണിത്. ടീമുകള്‍ക്ക് അവരുടെ മുന്‍ ലേല തുകയില്‍ മിച്ചംവന്ന പണത്തിനും അവര്‍ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ, ഈ വര്‍ഷത്തെ ലേലത്തില്‍ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചെലവഴിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.
കത്ത് നിയമന വിവാദം, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹർജി
തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമനത്തിനുള്ള കത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്. സത്യപ്രതിജ്ഞ ലംഘിച്ചെന്നും ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.