Posted inലേറ്റസ്റ്റ്

ഇകെ നായനാർക്കെതിരേ മത്സരിച്ച കോൺഗ്രസ്സ് നേതാവ് സിപിഎമ്മിൽ ചേരാനൊരുങ്ങുന്നു

മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സികെ ശ്രീധരൻ പാർട്ടി വിടുന്നു. ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരൻ പറഞ്ഞു. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാവും സികെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വീകരിക്കുക.നവംബർ 17ന് വാർത്താ സമ്മേളനം നടത്തി താൻ പാർട്ടി വിടുന്ന കാര്യം പറയും. കാസർകോട് ജില്ലയിൽ നിന്നുള്ള ഈ പ്രമുഖ […]

Posted inലേറ്റസ്റ്റ്

രാഷ്ട്രപതിയെ മന്ത്രി അധിക്ഷേപിച്ചു, മമതാ ബാനർജ്ജി മാപ്പ് പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖിൽ ഗിരിയുടെ പരാമ‍ർശങ്ങൾ അപലപിക്കുന്നതിനൊപ്പം പാർട്ടിക്ക് വേണ്ടി താൻ ക്ഷമചോദിക്കുന്നതായും രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മമത ബാന‍ർജി പറഞ്ഞു. രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എം‌എൽ‌എയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്.അധിക്ഷേപിക്കുന്ന അഖിൽ ഗിരിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനമുണ്ട്. എന്നാല്‍ എന്താണ് […]

Posted inലേറ്റസ്റ്റ്

ഒരു ലക്ഷം പേരെ അണിനിരത്തി എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ച് ഇന്ന്

ഗവർണർക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവൻ മാർച്ച്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽഡിഎഫ് രാജ്ഭവൻ വളയൽ സമരം ഇന്ന് നടത്താനിരിക്കെ ഗവർണർ ദില്ലിലാണ് .ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദില്ലിയിൽ തിരിച്ചെത്തി വൈകുന്നേരം ആറരയ്ക്ക് പൊതു പരിപാടിയിൽ പങ്കെടുക്കും. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ […]

Posted inലേറ്റസ്റ്റ്

പോക്സോ കേസ് ;പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ എഎസ്ഐ മൂന്നാം ദിവസവും ഒളിവിൽ

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ എഎസ്ഐ ടി.ജി ബാബു ഒളിവിൽ . കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ മൂന്ന് ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു എന്നറിയിച്ച് അതിജീവിതയുടെ പിതാവ് ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട് . ഒളിവിൽ കഴിയുന്ന പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നു. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Posted inലേറ്റസ്റ്റ്

നിഷ്‌കളങ്കതയുടെ ആഘോഷം ശിശുദിനം; രാഷ്‌ട്രപതി

കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ സംസ്‌കാരത്തിനൊപ്പം നില്‍ക്കണം. മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്‌കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും ഇന്നലെ നല്‍കിയ ശിശുദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

Posted inലേറ്റസ്റ്റ്

സ്വിഗ്ഗി ; ചർച്ച പരാജയം , സമരം തുടരും

എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും. സ്വിഗ്ഗി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാലു കിലോമീറ്ററിനുള്ളിലെ വിതരണ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. വിതരണക്കാരുമായുള്ള യോഗത്തിൽ മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി നിലപാടെടുത്തു. ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച. ഇതോടെ സമരം തുടരുമെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ […]

Posted inലേറ്റസ്റ്റ്

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ബലാത്സംഗ കേസ് ;വിശ്വാസ്യത പോരെന്ന് കോടതി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗ കേസിന്റെ ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിരുന്നോയെന്നു ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്നാണ് ആദ്യമൊഴിയില്‍ മനസിലാകുന്നത്. മാനസികമായും അല്ലാതെയും അടുപ്പത്തിലായിരുന്നെന്ന് മൊഴിയില്‍ ഉണ്ട്. ബലാത്സംഗം പോലെ ക്രൂരമാണ് സിനിമാക്കഥ പോലുള്ള വ്യാജ ആരോപണം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് […]

Posted inലേറ്റസ്റ്റ്

കുഫോസ് വിസി നിയമനത്തിൽ ഗവർണ്ണർക്കും കോടതി വിമർശനം

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ നിമയനം നടത്തിയ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണ്. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലക്ഷന്‍ കമ്മിറ്റി നടപടിയും നിയമവവിരുദ്ധമാണ്. സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമേയുള്ളൂ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതംഗ ചുരുക്ക പട്ടികയിലുണ്ടായിരുന്ന  ഡോ. കെ.കെ വിജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 15. 11

◾പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി. ◾രാജ്ഭവനിലേക്ക് ലക്ഷം പേരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് എല്‍ഡിഎഫ് മാര്‍ച്ച് നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും […]

Posted inലേറ്റസ്റ്റ്

കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു

കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം പി ആര്‍ സുനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് പി ആര്‍. […]