കെ സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എഐസിസി വിശദീകരണം തേടിയേക്കും. സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്. അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. പല ജില്ലകളിലും പാർട്ടി പ്രവർത്തകർ പോലും ഈ പ്രസ്താവനയെത്തുടർന്ന് രാജി വയ്ക്കുന്ന അവസ്ഥയുണ്ടായി. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല എന്നാണ് അണികളുടെ അതൃപ്തിയിൽ നിന്ന് മനസ്സിലാകുന്നത്. അതിന് […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 15. 11
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണറെ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ചത് ഗവര്‍ണറാണ്. മൂന്നു പേരുടെ പട്ടിക വേണമെങ്കില്‍ ഗവര്‍ണര്‍ ആവശ്യപ്പെടണമായിരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ […]
കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം;ആലപ്പുഴയിലും രാജി
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രാജി . ജില്ലാ കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്. ഫേസ്ബുക്കിലൂടെയാണ് നജീം രാജി അറിയിച്ചത്. ആലപ്പുഴയിൽ ഡിസിസിയോ മറ്റ് പ്രാദേശിക കമ്മറ്റികളോ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ലെന്നും ഇതിനാലാണ് ഫേസ്‌ബുക്കിലൂടെ രാജി അറിയിക്കുന്നതെന്നും നജീം വ്യക്തമാക്കി. നേരത്തേ കാസർഗോഡ് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സികെ ശ്രീധരൻ പാർട്ടി […]
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ചർച്ച
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ ,റഷ്യ- യുക്രൈൻ യുദ്ധം നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. […]
കത്ത് വിവാദം; പ്രത്യേക കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ച് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരും. വിവാദം ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് ഈ മാസം 19 ന് കൗൺസിൽ യോഗം വിളിക്കുന്നത്. നേരത്തേ കൗൺസിൽയോഗം ചേരണമെന്നാവശ്യപ്പെട്ട് ബിജെപി കത്ത് നൽകിയിരുന്നു. എന്നാൽ ബി ജെ പി ആവശ്യപ്പെട്ട ദിവസത്തിന് മുൻപേ കൗൺസിൽ യോഗം വിളിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തീരുമാനിക്കുകയായിരുന്നു. കത്ത് വിവാദം വിഷയമാക്കി യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു.തുടർന്ന് […]
കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുന്നു;യച്ചൂരി
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഗവർണ്ണർക്കെതിരെയും ആർ എസ് എസ്സിനും കേന്ദ്രത്തിനുമെതിരേയും രൂക്ഷ വിമർശനങ്ങളുന്നയിച്ച് യച്ചൂരി. ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടം. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ബി ജെ പി ഇതര ഭരണം നിലനിൽക്കുന്ന സംസ്ഥാങ്ങളെല്ലാം സമാന സാഹചര്യം നേരിടുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. […]
രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം.
ഇടതുമുന്നണി നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം തേടി.രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പരാമർശിച്ചത്. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. എന്നാൽ പ്രതിഷേധമാർച്ചിൽ പാർട്ടി അംഗങ്ങളായാവരെ […]
ആർ എസ് എസ് വിഷയത്തിൽ സുധാകരനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ.സുധാകരൻ്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാർ ഒരുപാട് കോൺഗ്രസിലുണ്ട്.കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ്സുകാർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സുധാകരനെതിരേ പ്രതികരിച്ച മുസ്ലിം ലീഗിനെയും സുരേന്ദ്രൻ വിമർശിച്ചു. സുധാകരനെ ചാരി […]
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി ബാലിയിൽ പറഞ്ഞു.
ഇടുക്കി മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം
ഇടുക്കി മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ സി പി എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കർണാടക സോപ്പസിന് വേണ്ടി ചന്ദനം കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവർ മൈസൂർ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കെട്ടിടത്തിൽ നിന്നും തെന്നി വീണാണ് മരണം. പൊലീസ് അന്വേഷണം ആരംഭിച്ചു.